തലസ്ഥാനത്ത് ഇലക്ടിക്കൽ വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു
തലസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാർജ്ജിംഗിനായി 141 പോയിൻറുകൾ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റ് ബോർഡിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുകയാണ്. വരും കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഗണ്യമായി പെരുകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ സൌകര്യം ഏർപ്പെടുത്തി തുടങ്ങിയിരുക്കുന്നത്
24 മണിക്കുറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ വാഹനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചാർജ്ജിംഗ് ചെയ്യാവുന്നതാണ്. പ്രധാനമായും ടൂവീലറുകളെയാണ് ഉദ്ധേശിക്കുന്നതെങ്കിലും ഫോർ വീലറുകൾക്കും ഇത് ഉപയോഗിക്കാം. പക്ഷെ ചാർജ്ജിംഗ് മന്ദഗതിയിൽ ആയിരുക്കും എന്നു മാത്രം.
ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് 9 രൂപയും ജി.എസ്.ടി യുമാണ് ഈടാക്കുന്നത്. 100% ചാർജ്ജ് ആകാൻ 3 മണിക്കൂർ വേണ്ടി വരും. ഇപ്പോൾ നേരത്തേ പണമടച്ച് പ്രീ പെയ്ഡ് രീതിയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. വരും കാലങ്ങളിൽ ചാർജ്ജ് ചെയ്തതിനു ശേഷം പണമടയ്ക്കുന്ന സംവിധാനവും ഒരുക്കും. ഇതിനായി ചാർജ്ജ് മോഡ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. സംസ്ഥാനത്ത് മൊത്തമായി 1165 ചാർജ്ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.
സ്വകാര്യ സംരംഭകർക്കും ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് വരുമാനമുണ്ടാക്കാനുള്ള അവസരം വന്നിരിക്കുകയാണ്. ഇതിനായി 15,000 രൂപ മുതൽ മുടക്കുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ മതിയാകും. വൻകിട കമ്പനികൾ കൂടി ഈ മേഖലയിലേക്ക് കടന്നു വരാൻ പോകുകയാണ്.
ചാർജ് മോഡ് ആപ്പിൻ്റെ പ്രവർത്തന രീതി
ഇതിൽ നാല് പാക്കേജുകൾ ഉണ്ട്
- ഒരു വർഷത്തേക്ക് 401 രൂപ അടച്ച് ഗ്രീൻ പാക്കേജ് -ഇതിൽ 37.7 kwh ഉപയോഗിക്കാം
- ഒരു വർഷത്തേക്ക് 976 രൂപ അടച്ച് ബ്ലൂ പാക്കേജ് -ഇതിൽ 91 kwh ഉപയോഗിക്കാം
- ആറു മാസത്തേയ്ക്ക് 106.30 രൂപ അടച്ച് റെയിൻബോ പാക്കേജ് -ഇതിൽ 10 kwh ഉപയോഗിക്കാം
- ഒരു വർഷത്തേക്ക് 640 രൂപ അടച്ച് സിയാൻ പാക്കേജ് -ഇതിൽ 60.3 kwh ഉപയോഗിക്കാം
- 199,299,399,699 എന്നിങ്ങനെ പിന്നീട് ടോപ് അപ് ചെയ്യാവുന്നതാണ്.
ആപ്പിലൂടെ അടുത്തുള്ള ചാർജ്ജിംഗ് സ്റ്റേഷനുകൾ അറിയാൻ സാധിക്കും. വാഹനത്തിൻ്റെ ചാർജ്ജിംഗ് കണക്ടർ രീതിയും ചാർജ്ജിംഗ് സ്റ്റേഷൻ്റെ രീതിയും ഒത്തു നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.
എങ്ങിനെ ചാർജ്ജ് ചെയ്യാം
- ആദ്യം ചാർജ്ജിംഗ് പ്ലഗ് സ്റ്റേഷനിൽ കണക്ട് ചെയ്യുക.
- ആപ്പ് തുറന്ന് ചാർജിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആവശ്യമായ ചാർജ് ആയിക്കഴിയുമ്പോൾ സ്റ്റോപ് ചാർജിംഗ് തിരഞ്ഞെടുക്കുക.
- ചാർജ്ജിംഗ് പ്ലഗ് വിശ്ചേദിക്കുക.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും, ഊർജ്ജ സംരക്ഷണത്തിനുമായി ലോകമെമ്പാടും വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറി വരികയാണ്. എന്നാൽ ഇതിൻ്റെ ബാറ്ററി സംവിധാനം, ചാർജ്ജിംഗ് സംവിധാനം, സ്പെയർ പാർട്സുകൾ, മെയിൻ്റനൻസ് എന്നീ മേഖലകളിൽ പൂരോഗതി കൈവരേണ്ടതുണ്ട്. വൈദ്യുത വാഹനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേകം നിയമങ്ങളും, നിർദ്ദേശങ്ങളും അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. വരും കാലങ്ങളിൽ വാഹന വ്യവസായ മേഖലകളിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
0 അഭിപ്രായങ്ങള്‍