ഫ്ലക്സ് ബോർഡുകൾ നഗരത്തെ വിഴുങ്ങുന്നു
ഒരു നഗരത്തിൻറെ മനോഹാരിതയിൽ പോറലേൽപ്പിക്കാൻ ഒരു ചെറിയ അപാകത മതിയാകും. കൊടിതോരണങ്ങളും, ഫ്ലക്സ് ബോർഡുകളും കൊണ്ട് നഗരത്തെ വികൃതമാക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് നിലവിലു ണ്ടെങ്കിലും അതിന് പുല്ലുവിലയാണ് സമൂഹം കല്പിക്കുന്നത്. സർക്കാർ നിയന്ത്ര ണങ്ങളും റവന്യൂ ഡിപ്പാർട്ട്മെൻ്റ് നടപടികളും ഉണ്ടെങ്കിലും ഇയവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഭരണ സിരാകേന്ദ്രമായ തിരുവന ന്തപുരം ഈ ഒരു കാര്യത്തിൽ മറ്റു ജില്ലകളെക്കാൾ വളരെ മുന്നിലാണ്.
ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സംയുക്ത യോഗം വിളിച്ചിരുന്നു. റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകാതെ സ്വകാര്യഭൂമിയിലും കോമ്പൌണ്ട് മതിലി നുള്ളിലും ബോർഡുകൾ സ്ഥാപിക്കണമെന്ന് തീരുമാനവും എടുത്തിരുന്നു . കൂടാതെ ബോർഡുകൾ സ്ഥാപിക്കുന്നതിന് മുൻപ് അതിനുള്ള അനുവാദം നേടണമെന്നും നിർദ്ദേശിച്ചിരുന്നു.
ബോർഡുകൾ നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ജി ല്ലാകളക്ടറുടെയും, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻ്റെയും സഹായ ത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തീരുമാനം എടുക്കാവുന്നതാണ്. എ ന്നാൽ നിയമ സംവിധാനങ്ങൾക്ക് യാതൊരു വിലയും കല്പിക്കാതെ തോന്നും പടി നഗരത്തിലെമ്പാടും ഫ്ലക്സ്ബോർഡുകൾ നിരന്തരം നിറയുകയാണ്.
കോടതി വിധിയെത്തുടർന്ന് 2018ൽ തിരുവനന്തപുരം കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ഒരു വലിയ യജ്ഞം പോലെ ബോർഡുകൾ നീക്കം ചെയ്തി രുന്നു.പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുള്ള ഫ്ലക്സുകൾക്ക് പകരം ഇപ്പോൾ തുണി കൊണ്ടുള്ള ഫ്ലക്സുകൾ ആണ് ഇപ്പോൾ നിർദ്ദേശിച്ചിട്ടുള്ളത്. അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾ ഏതു പാർട്ടിയുടേത് ആയാലും നീക്കം ചെയ്യുവാ ൻ കോർപ്പറേഷന് പൂർണ്ണ അധികാരമാണുള്ളത്.
ഫ്ലക്സുകൾ സ്ഥാപിക്കാൻ മുൻകൂർ അനുവാദം നേടുന്ന തരത്തിൽ നിയമനിർമാണം നടത്തുമെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. പ്രശസ്തരും, അപ്രശസ്തരും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാൻ പ്രചരണ ബോർഡുകളെ ആശ്രയിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്.
ഉത്സവസീസണുകൾ, ജാതി-മത സംഘടനകൾ, വലുതും ചെറുതുമായ സാംസ്ക്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ഫ്ലക്സുകൾ അവിഭാജ്യ ഘടകം തന്നെയാണ്. എന്നാൽ അത് എവിടെ ,എങ്ങിനെ നഗരഭംഗിയ്ക്ക് കോട്ടം വരാതെ സ്ഥാ പിക്കണം എന്ന കാര്യത്തിലാണ് യാതൊരു ബോധവും ഉണ്ടാകാത്തത്. നഗര ത്തിലെ സൂചനാബോർഡുകളെയും, സ്ഥാപനങ്ങളെയും ട്രാഫിക് സിഗ്നലുക ളെയും മറയ്ക്കുന്ന ബോർഡുകൾക്ക് നിയന്ത്രണം വന്നേ മതിയാകൂ.
തലസ്ഥാന നഗരിയായതു കൊണ്ടു തന്നെ ഇവിടെയെത്തുന്ന ആഭ്യന്തര ,വിദേശ സാഞ്ചാരികൾ ഇതൊക്കെ കണ്ട് വായും പൊളിച്ചിരിക്കുകയാണ്. മുൻപ ്ഇതൊക്കെ കണ്ട് ഇതിനെക്കുറിച്ച് ഏതോ വിദേശിയർ വിമർശിച്ചിരു ന്നതായി വാർത്തകൾ വന്നിരുന്നു. സ്വന്തം മുഖം പരമാവധി വലിപ്പത്തിൽ നാ ട്ടുകാരെ കാണിക്കാൻ കാട്ടുന്ന ശുഷ്കാന്തി നഗരത്തിന് എത്രമാത്രം പേരുദോഷം ഉണ്ടാക്കുന്നുവെന്ന് അവരറിയുന്നില്ല.






5 അഭിപ്രായങ്ങള്
മറുപടിഇല്ലാതാക്കൂദൈവം ആയിട്ട് അനുഗ്രഷിച്ചു തന്ന പ്രക്ർതി ഭഗിയും ലാന്ഡ്സ്കെപേയും എല്ലാം കൊണ്ട് സുന്ദരം ആണ് നമ്മുടെ കേരളം. എന്നാൽ ഇന്ന് അത് അല്ല അവസ്ഥ, കേരളത്തിലെ ഒരു കോര്പറേഷന് ഏരിയ അല്ലെകിൽ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എടുത്താൽ നേരെ വിപരീതം ആണ് അവസ്ഥ. ഫ്ളക്സ് ബോർഡ്കൾ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. എന്ത് നിസാര കാര്യം ആണെകിലും ഫ്ളക്സ് ബോർഡ് വച്ച് ആളുകളെ അറിയിക്കുന്നതിൽ രാഷ്ട്രീയ പാർട്ടിക്കലും മുൻപിൽ തന്നെ ആണ്. ഇന്ത്യയിൽ തന്നെ പല സിറ്റിക്കളിലും ഫ്ളക്സ് ബോർഡ്ക്കളും സിനിമ പോസ്ററുക്കലും നിരോധനം ആണ്. ടൂറിസത്തിനു ഇത്രേം അധികം ഇമ്പോര്ടൻസ് കൊടുക്കുന്ന കേരളം പോലുള്ള ഒരു സ്റ്റേറ്റ് ഇത്രേം കാലം ആയി ഒരു സ്റ്റെപ് പോലും എടുക്കാത്തത് എന്താണ് എന്ന് ഞാൻ പലപ്പോഴും വിചാരിക്കാർഡ്. നമ്മുടെ ടൂറിസം ഡിപ്പാർട്മെന്റ് വിചാരിച്ചാൽ നിസാരം ആയി പരിഹരിക്കാവുന്ന പ്രോബ്ലം മാത്രേം ഉള്ളു. തിരുവനതപുരം മാതിരി ഇത്രേം അധികം ടൂറിസ്റ്റുകൾ വന്നിറക്കുന്ന ഒരു സിറ്റിയുടെ അവസ്ഥ കണ്ടു പറഞ്ഞു പോയതാണ്.
ബഹുമാനപെട്ട ടൂറിസും മിനിസ്റ്റർ എന്റത്രേം പെട്ടന്ന് ഒരു നല്ല തീരുമാനം എടുക്കും എന്ന് കരുതുന്നു.
വളരെ നന്ദി,കമൻ്റിന്
ഇല്ലാതാക്കൂKerala is a very blessed place in terms of natural beauty and landslides. However, these days, flex boards, movie posters, political party advertisement boards, and flags have completely desecrated corporation areas, main roads, and tourist destinations.
മറുപടിഇല്ലാതാക്കൂMost Indian cities and tourist destinations strictly prohibit the use of these types of flex boards and posters. I am still thinking of Kerala state supporting the tourism projects and welcoming internal and foreign tourists as well. Then why are they not still considering such things?
Our tourism department can easily solve this issue for our tourism development also .
I hope the respective tourism minister will take a supportive decision on this issue .
വളരെ നന്ദി,കമൻ്റിന്
ഇല്ലാതാക്കൂദൈവം ആയിട്ട് അനുഗ്രഷിച്ചു തന്ന പ്രക്ർതി ഭഗിയും ലാന്ഡ്സ്കെപേയും എല്ലാം കൊണ്ട് സുന്ദരം ആണ് നമ്മുടെ കേരളം.
മറുപടിഇല്ലാതാക്കൂഎന്നാൽ ഇന്ന് അത് അല്ല അവസ്ഥ, കേരളത്തിലെ ഒരു കോര്പറേഷന് ഏരിയ അല്ലെകിൽ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എടുത്താൽ നേരെ വിപരീതം ആണ് അവസ്ഥ.
ഫ്ളക്സ് ബോർഡ്കൾ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. എന്ത് നിസാര കാര്യം ആണെകിലും ഫ്ളക്സ് ബോർഡ് വച്ച് ആളുകളെ അറിയിക്കുന്നതിൽ രാഷ്ട്രീയ പാർട്ടിക്കലും മുൻപിൽ തന്നെ ആണ്.
ഇന്ത്യയിൽ തന്നെ പല സിറ്റിക്കളിലും ഫ്ളക്സ് ബോർഡ്ക്കളും സിനിമ പോസ്ററുക്കലും നിരോധനം ആണ്. ടൂറിസത്തിനു ഇത്രേം അധികം ഇമ്പോര്ടൻസ് കൊടുക്കുന്ന കേരളം പോലുള്ള ഒരു സ്റ്റേറ്റ് ഇത്രേം കാലം ആയി ഒരു സ്റ്റെപ് പോലും എടുക്കാത്തത് എന്താണ് എന്ന് ഞാൻ പലപ്പോഴും വിചാരിക്കാർഡ്. നമ്മുടെ ടൂറിസം ഡിപ്പാർട്മെന്റ് വിചാരിച്ചാൽ നിസാരം ആയി പരിഹരിക്കാവുന്ന പ്രോബ്ലം മാത്രേം ഉള്ളു. തിരുവനതപുരം മാതിരി ഇത്രേം അധികം ടൂറിസ്റ്റുകൾ വന്നിറക്കുന്ന ഒരു സിറ്റിയുടെ അവസ്ഥ കണ്ടു പറഞ്ഞു പോയതാണ്.
ബഹുമാനപെട്ട ടൂറിസും മിനിസ്റ്റർ എന്റത്രേം പെട്ടന്ന് ഒരു നല്ല തീരുമാനം എടുക്കും എന്ന് കരുതുന്നു.