നായകളിലെ പേ വിഷബാധ നിരക്ക് കൂടുന്നു.
സംസ്ഥാനത്തെ നായകളിലെ പേ വിഷബാധയുടെ നിരക്ക് കൂടുന്നു. നായകളുടെ സ്രവ സാംപിൾ പരിശോധിക്കുമ്പോൾ ലഭിച്ച റിപ്പോർട്ട് ആണിത്. ഈ നിരക്ക് 50 ശതമാനത്തിലേറെയാണ്.
2016 ൽ 16% ആയിരുന്നു, ഈ നിരക്ക്. അത് ഇപ്പോൾ 56% ആയി മാറിയിരിക്കുന്നു. ഇപ്പോൾ പരിശോധിക്കുന്ന സ്രവങ്ങളിൽ 51 ശതമാനവും പോസിറ്റീവ് ആണ്. അതായത് ടെസ്റ്റ് പോസിറിറീവ് നിരക്ക് 50 ശതമാനത്തിലേറെയാണ്.
നായകളുടെ എണ്ണം ക്രമാതീതമായി പെരുകാൻ കാരണങ്ങൾ കണ്ടെത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
1. കോവിഡ് കാലത്ത് പല വീടുകളിലും 2ഉം 3ഉം നായകളെ പരിപാലിച്ചിരുന്നു. ആ കാലഘട്ടം കഴിഞ്ഞപ്പോൾ അവയിൽ ഭൂരിഭാഗവും തെരുവിൽ ഉപേക്ഷിക്കപ്പെട്ടു. ആഹാരം ലഭിക്കാതെ വന്നപ്പോൾ അവ അക്രമാസക്തമായിത്തുടങ്ങി.
2. നായകളെ ബ്രീഡ് ചെയ്തു വിൽക്കുന്നവർ മോശം കുഞ്ഞുങ്ങളെയും, രോഗം വന്നവയെയും തെരുവുകളിൽ ഉപേക്ഷിക്കുന്നു.
3. അറവു ശാല മാലിന്യം വഴിയിൽ തള്ളുമ്പോൾ പച്ചമാംസാവശിഷ്ടം തിന്നുന്ന തെരുവു നായ്ക്കൾ ഇവ ലഭിക്കാതെ വന്നപ്പോൾ അക്രമാസക്തരാകാൻ തുടങ്ങി.
4.ലോക്ക്ഡൌൺ കാലത്ത് ഇവയ്ക് മനുഷ്യ സമ്പർക്കം കുറഞ്ഞത് വന്യസ്വഭാവം കൈവരിക്കാൻ ഇടയാക്കി.
5.വന്ധ്യം കരണം നടക്കാതെ വന്നപ്പോൾ നായകളുടെ എണ്ണം ക്രമാതീതമായി പെരുകി.
ആരോഗ്യമുള്ള ഒരു പെൺ നായ വർഷത്തിൽ രണ്ടു പ്രാവശ്യം പ്രസവിക്കുകയും 4 മുതൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്യുന്നു. നായകൾക്ക് പ്രതിരോധ കുത്തിവെയ്പുകൾ ഇല്ലാതെ വരുന്ന അവസ്ഥയിൽ പേ വിഷബാധ വ്യാപകമായി പടരുന്നു. ഗ്രാമ നഗര ഭേദമില്ലാതെ എല്ലായിടത്തും നായ ഭീഷണി ഗുരുതരമായി തുടരുന്നു. ഒടുവിൽ സർക്കാർ പോലും ഈ വിഷയം വളരെ ഗൌരവകരമാണെന്ന് സമ്മതിച്ചിരിക്കുന്നു.
നാടു മുഴുവനായി പല സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തേണ്ട സമയമാണിത്. വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും പല തടസ്സങ്ങൾ നിലനിൽക്കുന്നു.
നായകൾ ഇപ്പോൾ മനുഷ്യസമ്പർക്കമില്ലാതെ കൂട്ടമായി ആക്രമണകാരികൾ ആയി മാറിയിരിക്കുന്നു. ഇതിന് ശാശ്വത പരിഹാരം എന്നത് ഒരു കീറാമുട്ടി പ്രശ്നം തന്നെയാണ്. റാബീസ് വാക്സിനുകളുടെ ഗുണനിലവാരമില്ലായ്മയും, ലഭ്യതക്കുറവും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രകാരം ഇന്ത്യയിൽ 17.4 ദശലക്ഷം നായ കടികൾ ഒരു വർഷം സംഭവിക്കുന്നു. അതിൽ 18000 മുതൽ 20000 വരെ പേ വിഷബാധ ഉള്ളതായിരിക്കും. NGO കളെ പേ വിഷത്തിനെതിരെയുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾക്കും, വന്ധ്യകരണത്തിനും അനുവദിക്കാതിരിക്കുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങൾ മന്ദ ഗതിയിൽ ആക്കുന്നതിനുള്ള മറ്റൊരു കാരണം.
മറ്റു ലേഖനങ്ങൾ വായിക്കുക



0 അഭിപ്രായങ്ങള്‍