തിരുവനന്തപുരത്തിന്പുതിയ മാസ്റ്റർ പ്ലാൻ

 തിരുവനന്തപുരത്തിന്പുതിയ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം മുന്നിൽ കണ്ടു കൊണ്ട് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. തിരുവനന്തപുരം നഗരസഭയുടെ മാസ്റ്റർപ്ലാനിൻ്റെ കരട് രൂപമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2040 വരെയുള്ള കാലാവധിയിൽ പൂർത്തിയാക്കുന്ന തരത്തിലാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

trivandrum masterplan

    52593.91 ഏക്കറാണ് നഗരസഭയുടെ ആകെ വിസ്തൃതി. ഇതിൽ 298.7 ഏക്കർ സ്ഥലം പ്രത്യേക വികസന പദ്ധതികൾക്കായും 2084.45 ഏക്കർഭൂമി സംരക്ഷിത മേഖലയ്ക്കായും നീക്കി വെയ്ക്കും.

    പുതിയൊരു വിമാനത്താവളവും നഗരത്തിനുള്ളിൽ ഇന്നർ റിംഗ് റോഡും ആണ് ഈ മാസ്റ്റർപ്ലാനിൽ ഏറ്റവും ആകർഷകമായത്. കഴക്കൂട്ടത്തിനു സമീപം വെട്ടു റോഡിനെയും തിരുവല്ലത്തെയും ബന്ധിപ്പിച്ച് ഇന്നർ റിംഗ് റോഡ് നിർമിക്കും.

ഇന്നർ റിംഗ് റോഡ്

വെട്ടുറോഡിൽ നിന്നും ആരംഭിച്ച് നരിക്കൽ - ചേങ്കോട്ടുകോണം-ഞാണ്ടൂർകോണം - പൌഡിക്കോണം - മണ്ണന്തല - കുടപ്പനക്കുന്ന് - വഴയില-നെട്ടയം - തോപ്പുമുക്ക് - നമ്പവൻകാവ് - കുണ്ടമൺകടവ് - പാങ്ങോട് - തൃക്കണ്ണാപുരം - വെള്ളായണി - കൈമനം - മരുതൂർകടവ് എന്നിവയെ ബന്ധിപ്പിച്ചാണ് ഇന്നർ റിംഗ് റോഡ് വരുന്നത്.

പുതിയ ഫയർ സ്റ്റേഷനുകൾ

    ചെങ്കൽചൂള, വിഴിഞ്ഞം, ചാക്ക എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കും. പകരം അട്ടക്കുളങ്ങര ജംഗ്ഷനു സമീപം പുതിയ പ്രധാന ഫയർ സ്റ്റേഷനും, നേമം സബ് രജിസ്റ്റാർ ഓഫീസ് കോമ്പൌണ്ടിൽ പുതിയ ഫയർ സ്റ്റേഷനും, ചാല, ഉള്ളൂർ എന്നിവിടങ്ങളിൽ ഫയർ സബ്സ്റ്റേഷനുകളോ മിനി ഫയർ സ്റ്റേഷനുകളോ സ്ഥാപിക്കും.

ഫ്ലൈഓവർ, ഓവർബ്രിഡ്ജുകൾ

    നിലവിലുള്ള മൂന്ന് ഫുട് ഓവർബ്രിഡ്ജുകളെ കൂടാതെ 13 സ്ഥലങ്ങളിൽ കൂടി ഫുട് ഓവർബ്രിഡ്ജുകൾ നിർമിക്കും. എട്ട് പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഫ്ലൈഓവറുകൾ നിർമിക്കും.

    ഓവർബ്രിഡ്ജ് ജംഗ്ഷൻ, സ്റ്റാച്യൂ, പാളയം അയ്യങ്കാളി ഹാളിനു മുൻവശം, ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, ഓൾസെയിൻ്റ്സ് കോളേജ്, ജനറൽ ആശുപത്രി, ആയുർവേദ കോളേജ്, തമ്പാനൂർ, കരമന, പാപ്പനംകോട്, പേരൂർക്കട, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ഫുട് ഓവർബ്രിഡ്ജുകൾ നിർമിക്കുന്നത്.

    പട്ടം,  ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, തമ്പാനൂർ, പേരൂർക്കട, സ്റ്റേഷൻകടവ്, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ഫ്ലൈഓവറുകൾ വരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍