തലസ്ഥാനത്ത് സൈക്കിളിൽ നഗരം ചുറ്റാം

 തലസ്ഥാനത്ത് സൈക്കിളിൽ നഗരം ചുറ്റാം

  തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡും നഗരസഭയും ചേർന്ന് സൈക്കിൾ സവാരിയിലൂടെ നഗരത്തിൽ കണക്ടിവിറ്റി സൌകര്യം ഒരുക്കുന്നു. ഇത് നേരത്തേ കൊച്ചിയിൽ നടപ്പിലാക്കിയിരുന്നു. ഇതിനായി 200 ഇലക്ട്രിക് സൈക്കിളുകളാണ് അവതരിപ്പിക്കുന്നത്.

electric cycle in city

    പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇത് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇത് എങ്ങനെ വിജയകരമാക്കാം എന്നത് ഇപ്പോൾ ചർച്ചയിലാണ്. നഗരത്തിലെ റോഡുകളിൽ സൈക്കിൾ ട്രാക്ക് തയ്യാറാക്കുക എന്നതാണ് ഏറ്റവുംവലിയ വെല്ലവിളി. ഇപ്പോഴത്തെ റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്.

    ഈ പദ്ധതി നടപ്പിലാക്കുമ്പോൾ  അത് എത്ര പേർ പ്രയോജനപ്പെടുത്തും എന്നതും ആശയക്കുഴപ്പത്തിലാക്കുന്നു. ഇലക്ട്രിക് സംവിധാനത്തോടൊപ്പം ചവിട്ടാനുള്ള സൌകര്യം കൂടിച്ചേർന്ന സൈക്കിളുകൾ ആയിരിക്കും ഉപയോഗപ്പെടുന്നത്. തുടക്കത്തിൽ ബസ്, റെയിൽവേ സ്റ്റേഷനുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സൈക്കിൾ സ്റ്റേഷനുകൾ തയ്യാറാക്കും എന്നാണ് പറയുന്നത്.

    നഗരസഭയുടെ ഈ ആശയം തിരുവനന്തപുരം നഗരത്തിൽ എത്രത്തോളം പ്രാവർത്തികമാകും എന്നത് കണ്ടറിയാം. മുൻപ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ സ്മാർട്ട് സിറ്റിയുടെ ഭാഗമായി അവതരിപ്പിച്ചെങ്കിലും അത് പൂർണ്ണ വിജയത്തിലെത്തിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍