കെ.എസ്.ആർ.ടി.സി ക്ക് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്
നഷ്ടക്കണക്ക് മാത്രം പറയുന്ന കെ.എസ്.ആർ.ടി.സിക്ക് കൈത്താങ്ങായി കേന്ദ്രത്തിൻ്റെ സഹായം. 1000 ഇ-ബസുകൾ നല്കുമെന്നാണ് വാർത്ത. ഇത് നടന്നാൽ അത് കെ.എസ്.ആർ.ടി.സിക്ക് ജീവശ്വാസം നൽകുന്നതായിരിക്കും.
ഈ വർഷത്തോടെ പൂർണ്ണമായും ഹരിത ഇന്ധനത്തിലേക്ക് മാറുക എന്ന ലക്ഷ്യത്തിലാണ് കെ.എസ്.ആർ.ടി.സി. രണ്ട് പദ്ധതികളിലൂടെയാണ് കേന്ദ്രം 1000 ഇ-ബസുകൾ നൽകുന്നത്. ഇതിൽ 750 ബസുകൾ വാടകയ്ക്ക് ആണ് നൽകുന്നത്.250 ബസുകൾ സൌജന്യമായിട്ടും.
പദ്ധതി പ്രകാരം 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം അടക്കം കിലോമീറ്ററിന് 43 രൂപയാണ് വാടക. ഡ്രൈവറെ ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഓഗ്മെൻ്റേഷൻ ഓഫ് സിറ്റി സർവീസ് സ്കീം എന്ന നഗരകാര്യ വകുപ്പിൻ്റെ സ്കീമിൽ ഉൾപ്പെടുത്തിയാണ് 250 ബസുകൾ നൽകുന്നത്. ഇത് സൌജന്യമാണ്.
ശബ്ദമലിനീകരണവും വായുമലിനീകരണവും ഇല്ലാത്ത ഈ-ബസുകൾ കെ.എസ്.ആർ.ടി.സി ക്ക് ഇപ്പോൾ ലാഭമായി തുടങ്ങിയിട്ടുണ്ട്.
ഒറ്റ ചാർജ്ജിൽ 400 കി.മീ വരെ ഓടുന്നതാണ് ദീർഘദൂര സർവീസിന് ഉപയോഗിക്കുന്ന 750 ഇ-ബസുകൾ. ബാക്കി വരുന്ന 250 ബസുകൾ നഗരയാത്രക്ക് ഉപയോഗിക്കാം.അത് ഒറ്റ ചാർജ്ജിൽ 300 കി.മീ ഓടും.
ദീർഘദൂര സർവീസ് ബസുകൾക്ക് 1 മുതൽ 1.3 കോടി രൂപയാണ് വില. സിറ്റി സർവീസ് ബസുകൾക്ക് 75 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് വില.
സി.എൻ.ജി യിലേക്ക്
ഇപ്പോൾ ഉള്ള ഡീസൽ ബസുകളെ സി.എൻ.ജി യിലേക്ക് മാറ്റുവാനുള്ള പദ്ധതിയും കെ.എസ്.ആർ.ടി.സി തയ്യാറാക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാന ത്തിൽ 5 ബസുകൾ ഇത്തരത്തിൽ മാറ്റിയത് വിജയകരമായിരുന്നു. സി.എൻ.ജി യുടെ വില കുറയുന്നതനുസരിച്ച് 3000 ബസുകൾ കൂടി ഇതിലേക്ക് മാറ്റും.
മറ്റു ലേഖനങ്ങൾ വായിക്കാം
പേരൂർക്കട ഫ്ലൈഓവറിന് സ്ഥമേറ്റെടുക്കാൻ അനുമതിയായി
തമ്പാനൂരിലെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം തയ്യാറാകുന്നു

1 അഭിപ്രായങ്ങള്
Thanks for updates
മറുപടിഇല്ലാതാക്കൂ