തമ്പാനൂരിലെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം തയ്യാറാകുന്നു
തമ്പാനൂരിലെ മൾട്ടിലെവൽ പാർക്കംഗ് കേന്ദ്രത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. ഫെബ്രുവരി മാസത്തിൽ തുറക്കു മെന്നാണ് പ്രതീക്ഷ. അഞ്ച് നിലകളിലായി 18 കോടി രൂപ ചിലവിലാണ് കേന്ദ്രത്തിൻ്റെ നിർമാണം
ഇവിടെ പ്രധാനമായും ടൂവീലറുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. 450 ബൈക്കുകൾ പാർക്ക് ചെയ്യാൻ കഴിയുമെന്നാണ് കണക്ക്. കൂടാതെ 22 കാറുകളും പാർക്ക് ചെയ്യാം. ഇതോടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കാരണം തമ്പാനൂരിൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്ന് പ്രതീക്ഷിക്കുന്നു.
റെയിൽവേ കല്യാണമണ്ഡപത്തിനടുത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 50 സെൻ്റ് സഥലത്താണ് പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്. 18.89 കോടിയാണ് ഇതിൻ്റെ ചിലവ്.ഇതിനടുത്തായി കെ.എസ്.ആർ.ടി.സി യുടെ കാർ പാർക്കിംഗ് കേന്ദ്രം ഉള്ളതിനാൽ ഇവിടെ ടൂവീലറിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
വനിതകൾക്കായി പ്രത്യേകം സ്ഥലം ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഹെതർ കൺസ്ട്രക്ഷനാണ് ഇതിൻ്റെ നിർമാണചുമതല.
50 സെൻ്റ് സ്ഥലത്ത് 5 നിലകളിലായി 450 ബൈക്കുകളും 22 കാറുകളും പാർക്ക് ചെയ്യാൻ സാധിക്കും. ഇലക്ട്രിക് വാഹന ചാർജിംഗ് സൌകര്യം, സി.സി ടിവി, ഫയർ അലാറം എന്നിവയും ഉണ്ടാകും.
മൊബൈൽ ആപ്
ഈ പാർക്കിംഗ് കേന്ദ്രത്തിലെ അറ്റവും വലിയ പ്രത്യേകതയെന്നത് മൊബൈൽ ആപ് വഴിയുള്ള സ്ലോട്ട് ബുക്കിംഗ് ആണ്. വാഹനങ്ങളുടെ എണ്ണം, പാർക്കിംഗ് ഒഴിവ് എന്നിവ ആപ്പിലൂടെ അറിയുവാൻ സാധിക്കും. ബുക്ക് ചെയ്യുന്നവർക്ക് എൻട്രി പാസ് നൽകും. എൻട്രിയ്ക്കും എക്സിറ്റിനും ബൂം ബാരിയേഴ്സ് ഉണ്ടാകും. പാർക്കിംഗ് ഫീസ് ഡിജിറ്റലായി അടയ്ക്കാൻ കഴിയും. കേരള ഡെവലപ്മെൻ്റ് ആൻഡ് ഇന്നൊവേഷൻ കൌൺസിൽ (കെ-ഡിസ്ക്) ആണ് ആപ് തയ്യാറാക്കുന്നത്.
നഗരസഭയിലെ മൾട്ടി പാർക്കിംഗ് കേന്ദ്രം, പുത്തരിക്കണ്ടം, മെഡിക്കൽ കോളേജ് പാർക്കിംഗ് എന്നിവിടങ്ങളിലെ പാർക്കിംഗ് സൌകര്യങ്ങളും ആപ്പിൽ അറിയാൻ സാധിക്കും. ഇതിലൂടെ എല്ലായിടത്തിലെയും പാർക്കിംഗ് സംവിധാനങ്ങളെക്കുറിച്ച് ഒറ്റ സംവിധാനത്തിലൂടെ അറിയാനാകും.
തമ്പാനൂരിലെ പാർക്കിംഗ് കേന്ദ്രം തുറക്കുന്നത് തിരുവനന്തപുരം നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് ലേഖനങ്ങൾ വായിക്കാം

0 അഭിപ്രായങ്ങള്‍