നേമത്ത് അടിപ്പാതകൊണ്ട് നാട്ടുകാർക്ക് പ്രയോജനമില്ല
തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയ പാതയിൽ നേമം യു.പി സ്കൂളിനു മുൻവശത്തുള്ള അടിപ്പാത അടഞ്ഞു കിടക്കുന്നു.ഇത് കൊണ്ട് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയാണുള്ളത്.
വിദ്യാർത്ഥികൾക്ക് റോഡു മുറിച്ചു കടക്കുവാൻ വേണ്ടി നിർമിച്ച അടിപ്പാത ഇപ്പോൾ വെള്ളക്കെട്ടും മാലിന്യവും കാരണം അടച്ചിട്ടിരിക്കുന്നു.ഇതി കാരണം ഇവിടെ റോഡു മുറിച്ചു കടക്കുന്നവർ അപകടത്തിൽപ്പെടുകയും ചെയ്യുന്നു.അത്തരം ഒരു അപകടം ഒക്ടോബർ 22 ന് സംഭവിക്കുകയും ചെയ്തു.ചെറുമകളെയും കൊണ്ട് റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് മുത്തശ്ശി മരണപ്പെടുകയുണ്ടായി.
ദേശീയപാത വികസനത്തോടൊപ്പം കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കുവാനായി നിർമിച്ച ഈ അടിപ്പാതയാണ് കൃത്യമായ പരിചരണം ഇല്ലാതെ ഇങ്ങിനെ നശിക്കുന്നത്.ഇത്തരത്തിൽ പല നിർമാണങ്ങളും കേരളത്തിൽ ഇന്ന് നോക്കുകുത്തികളായി മാറിയിരിക്കുന്നു.
വിശദമായ വീഡിയോ കാണുക
മറ്റു ലേഖനങ്ങൾ വായിക്കുക
0 അഭിപ്രായങ്ങള്‍