തിരുവനന്തപുരത്തു നിന്നും പുതിയ വിമാന സർവീസുകൾ

 തിരുവനന്തപുരത്തു നിന്നും പുതിയ വിമാന സർവീസുകൾ

    അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുത്തശേഷം ഇവിടെ നിന്നും വിമാന സർവീസുകൾ കുറവാണ് എന്ന പരാതി ഉയർന്നിരുന്നു. അതിനാൽ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഓരോ വാർത്തകളും ശ്രദ്ധയാകർഷിക്കുന്നതാണ്. അത്തരത്തിലൊരു വാർത്തയാണ് ഇത്.

air india express

    തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ രണ്ടു വിമാന സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നും ബഹ്റൈനിലേക്കും ദമാമിലേക്കും ആണ് സർവീസുകൾ തുടങ്ങുന്നത്.

തിരുവനന്തപുരം -ബഹ്റൈൻ സർവീസ്

    ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5.35 ന് പുറപ്പെട്ട് 8.05 ന്(പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ ബഹ്റൈനിൽ നിന്നും രാത്രി 9.05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

തിരുവനന്തപുരം -ദമാം സർവീസ്

    ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5.35 ന് പുറപ്പെട്ട് 8.25ന് (പ്രാദേശിക സമയം) എത്തും. തിരികെ ദമാമിൽ നിന്നും രാത്രി 9.25ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 5.05ന് എത്തിച്ചേരും.

    ഇതിനായി 180 പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഈ രണ്ടു സർവീസുകൾക്കും ഉള്ള ബുക്കിംഗ് ആരംഭിച്ചു.

    ഇതോടെ തിരുവനന്തപുരം-ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഈ റൂട്ടിൽ ഗൾഫ് എയർ നേരത്തെ തന്നെ ആഴ്ചയിൽ 7 സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം -ദമാം സെക്ടറിലെ ആദ്യ സർവീസ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

മറ്റു ലേഖനങ്ങൾ വായിക്കുക

 തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ

തിരുവന്തപുരത്തിന് പുതിയ മാസ്റ്റർപ്ലാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍