ലൈറ്റ് മെട്രോയ്ക്കായി പുതിയ സാധ്യത പഠനം നടത്തുന്നു
നഗര ഗതാഗതവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന Urban Mass Transit Company Ltd (UMTC) തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്കായി സമഗ്രമായ പഠനം നടത്തുന്നു. ഇതിനായി സർവേ നടത്തി സമഗ്രമായ മൊബിലിറ്റി പ്ലാൻ (CMP-Comprehensive Mobility Plan) 2023 മാർച്ചോടെ തയ്യാറാക്കും എന്നാണ് പറയുന്നത്. ഈ പ്ലാനിനെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡങ്ങൾക്ക നുസരിച്ച് പുതിയ ഡിപിആർ തയ്യാറാക്കും.
തിരുവനന്തപുരം നഗരസഭയുടെ പരിധിയിലും സമീപത്തുള്ള 8 പഞ്ചായത്തുകളിലും ആണ് പഠനം നടത്തുന്നത്. അണ്ടൂർകോണം, മംഗലപുരം, വിളപ്പിൽ, വിളവൂർക്കൽ, വെങ്ങാനൂർ, ബാലരാമപുരം, പള്ളിച്ചൽ, കല്ലിയൂർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവിട ങ്ങളിലാണ് പഠനം നടത്തുന്നത്.
ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഹ്രസ്വ, ദീർഘ ദൂര യാത്രാസൌകര്യങ്ങൾ, നഗര പ്രദേശങ്ങളിലെ യാത്രാ സംവിധാനങ്ങൾ എന്നിവ വിശദമായ പഠനത്തിന് വിധേയമാക്കും. ഇതുനനുസരിച്ചുള്ള ഗതാഗത സംവിധാന ങ്ങളെക്കുറിച്ച് സർവേയിൽ ഉൾപ്പെടുത്തും.
കോർപ്പറേഷൻ, പൊതുമരാമത്ത്, ഹൈവേ അതോറിറ്റി, പോലീസ്, നഗരാസൂത്രണ വിഭാഗം, വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെ മേധാവികളുമായും കളക്ടറുമായും ചർച്ചകൾ നടത്തിയാണ് സർവേ തയ്യാറാക്കുന്നത്.
2021 ൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRTL) ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പഠനം നടത്തി ഡിപിആർ തയ്യാറാക്കി ഭവന,നഗര കാര്യ വകുപ്പിന് വിവരങ്ങൾ സമർപ്പിച്ചിരുന്നു. ഒരേ പദ്ധതിയ്ക്കായി രണ്ടു ഏജൻസികൾ പഠനം നടത്തുന്നത് ശരിയല്ല എന്ന നിഗമനത്താൽ കേന്ദ്രം ഇതിനോട് വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഈ പദ്ധതി 2022 സെപ്റ്റംബറിൽ KMRL(കൊച്ചി മെട്രോ)നെ ഏൽപ്പിച്ചു.
2017 ൽ KRTL നടത്തിയ പഠനം 5 വർഷ കാലാവധി കഴിഞ്ഞിരിക്കുന്നതിനാൽ , പുതിയ റിപ്പോർട്ട് തയ്യാറാക്കുവാൻ കേന്ദ്ര സർക്കാർ KMRL ന് നിർദ്ദേശം നൽകിയിരിക്കുന്നു. നേരത്തേ നടത്തിയ പഠന സമയത്തുള്ള അവസ്ഥയേക്കാൾ വളരെയധികം വ്യത്യാസങ്ങൾ ഈ പദ്ധതി പ്രദേശത്ത് വന്നതിനാൽ പുതിയ പഠനം നടത്തിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാ കുകയുള്ളൂ. എന്നിരുന്നാലും നേരത്തെ സമർപ്പിച്ച പഠന റിപ്പോർട്ടിനെ അടി സ്ഥാനമാക്കി പുതിയ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കുമെന്ന ്അധികൃതർ പറയുന്നു.
ആദ്യം നടത്തിയ സർവേ റിപ്പോർട്ടിൽ ഒന്നാം ഘട്ടമായി പള്ളിപ്പുറം മുതൽ കരമന വരെ 21.8 കി.മീ ആണ് ലൈറ്റ് മെട്രോ വരുന്നത്.ഇതിനായി 4,673 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ പിന്നീട് ഇത് ടെക്നോപാർക്കിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടുവാൻ ധാരണയായി. ഇതാണ് പുതിയ പഠനം അനിവാര്യമായി വന്നത്.
മറ്റു ലേഖനങ്ങൾ വായിക്കാം
തലസ്ഥാനത്ത് സൈക്കിളിൽ നഗരം ചുറ്റാം
തിരുവനന്തപുരം വികലാംഗ സൌഹൃദ നഗരം
തലസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം വരുന്നു
2 അഭിപ്രായങ്ങള്
വിഴിഞ്ഞം വരുമ്പോൾ tvm കേരളത്തിലെ no. City ആയി മാറും.... Population വർധിക്കും... അപ്പോൾ മെട്രോ റെയിൽ ആണ് വേണ്ടത്... ലൈറ്റ് metro വൻവികസനം വരുന്ന സിറ്റിക്കു യോജിച്ചതല്ല
മറുപടിഇല്ലാതാക്കൂഅത് ശരിയാണ്.എന്നിരുുന്നാലും ഇപ്പോൾ നടക്കുന്ന പഠനങ്ങൾ കൂടുതൽ പ്രതീക്ഷയ്ക്ക് വക നൽകുന്നു.
ഇല്ലാതാക്കൂ