പേരൂർക്കട ഫ്ലൈ ഓവറിന് സ്ഥലമേറ്റെടുക്കാൻ അനുമതിയായി

 പേരൂർക്കട ഫ്ലൈ ഓവറിന് സ്ഥലമേറ്റെടുക്കാൻ അനുമതിയായി

    

peroorkada fly over

    പേരൂർക്കട ഫ്ലൈഓവറിന് സ്ഥലമേറ്റെടുക്കാൻ ജില്ലാഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചു. 1.6065 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുന്നത്. പൊതുഗതാഗതത്തിന് ഏറ്റവും ആവശ്യമായ ഈ പ്രോജക്ട് ഇപ്പോൾ നിശ്ചയിക്കപ്പെട്ട പ്രദേശത്തു തന്നെ നിർമിക്കാനാണ് തീരുമാനം. 874.7 മീറ്റർ നീളത്തിലും 9.9 മീറ്റർ വീതിയിലുമാണ് ഫ്ലൈഓവർ നിർമിക്കുന്നത്. ഫുട് പാത്തോടുകൂടിയ സർവീസ് റോഡും ഉണ്ടാകും.

    ഫ്ളൈ ഓവറിനായി വളരെ കുറച്ച് ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വരുന്നുള്ളൂ. ഇതിനായി നടത്തിയ സാമൂഹിക ആഘാത പഠനം വിദഗ്ധ സമിതി അംഗീകരിച്ചു. ഇപ്പോൾ നിശ്ചയിച്ച അലൈൻമെൻ്റിൽ തന്നെ ആയിരിക്കും നിർമാണം.

    പഠന റിപ്പോർട്ട് പ്രകാരം 95 ഭൂവുടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കേണ്ടി വരും. 43 കെട്ടിടങ്ങൾ പൂർണ്ണമായും 37 എണ്ണം ഭാഗികമായും പൊളിക്കേണ്ടി വരും. പേരൂർക്കട വില്ലേജിലും കുടപ്പനക്കുന്ന് വില്ലേജിലും ആയി 1.6065 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

    നിരവധി കെട്ടിടങ്ങളും വാണിജ്യസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് നിരവധി റോഡുകൾ കൂടിച്ചേരുന്നു. കളക്ടറേറ്റിലേക്ക് പോകേണ്ടവരും തിരുവനന്തപുരം നഗരത്തിലേക്ക് വരുന്നവരും പ്രധാനമായി ആശ്രയിക്കുന്നത് പേരൂർക്കട ജംഗ്ഷനാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കിനും, അപകടങ്ങൾക്കും പരിഹാരമാണ് ഫ്ളൈഓവർ.

peroorkada fly over

    സാമൂഹിക ആഘാത പഠന റിപ്പോർട്ടിൽ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 4 വീടുകൾ പൂർണ്ണമായും പൊളിക്കേണ്ടി വരും. 80 വാണിജ്യ സ്ഥാപനങ്ങളെ ബാധിക്കും. ഇവർക്കായി നൽകുന്ന നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങളും കൂടി നടത്തണം. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ, ജലവിതരണത്തിനുള്ള പൈപ്പു കൾ, ട്രാൻസ്ഫോർമറുകൾ, സ്വീവേജ് ലൈനുകൾ, സൈൻ ബോർഡു കൾ, കുടിവെള്ള സംഭരണികൾ എന്നിവയെല്ലാം ഈ നിർമാണത്തിൽ ബാധിക്കപ്പെടുന്നവയാണ്. ഏറ്റെടുക്കുന്ന ഭൂമിയിൽ 76.95% വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. പള്ളിയുടെ സ്ഥലവും ഒഴിഞ്ഞ ഭൂമിയും നിർമാണത്തിന് വേണ്ടി വരുന്നു.

    ഇവിടെയുള്ള ഭൂവുടമകളിൽ ഭൂരിഭാഗവും തലമുറകൾ കൈമാറി വന്നതാണ്. അരുവിക്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി 1993 ൽ കവടിയാർ കൊട്ടാരത്തിൽ നിന്ന് അനുവദിച്ച ഭൂമിയാണ് വാട്ടർ അതോറിറ്റിക്ക് ഉള്ളത്. പൂർണ്ണമായും പൊളിക്കപ്പെടുന്ന 9 കെട്ടിടങ്ങളിൽ 3 എണ്ണത്തിന് മതിയായ രേഖകൾ ഇല്ല. ഭൂവുടമകളുമായി ചർച്ച നടത്തി ഈ പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മറ്റു ലേഖനങ്ങൾ വായിക്കാം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. അമ്പലംമുക്ക് jn ഒഴിവാക്കി ഇങ്ങനെ ഒരു ഫ്‌ളൈവർ നിർമാച്ചാലും പ്രതീക്ഷിച്ച ഉപയോഗം ഉണ്ടാകില്ല.ഭാവിയിൽ നെടുമങ്ങാട് ഭാഗത്തേക് മെട്രോ ലൈൻ കൊണ്ടുവരണമെങ്കിൽ അതിനും കൂടി അനിയോജ്യ മായ ഫ്ലൈ ഓവർ ആണ് വേണ്ടത്.ഒട്ടും ദീർക്ക വീക്ഷണം ഇല്ല

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ് .ഈ അഭിപ്രായം എനിക്കും ഉണ്ട്

    മറുപടിഇല്ലാതാക്കൂ