60-110 സ്ക്വയർ മീറ്റർ കാർപ്പറ്റ് ഏരിയ അപ്പാർട്ടുമെൻ്റുകളിൽ കൊച്ചിയേക്കാൾ കൂടുതൽ വില തിരുവനന്തപുരത്ത്
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ്റ് ടാക്സേഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക് സമർപ്പിക്കുകയുണ്ടായി. ഇതിൻ പ്രകാരം, 60 മുതൽ 110 സ്ക്വയർ മീറ്റർ കാർപ്പറ്റ് ഏരിയ വിസ്തീർണ്ണമുള്ള അപ്പാർട്ടുമെൻ്റുകളു ടെ വിലയിൽ തിരുവനന്തപുരം കൊച്ചിയെ കടത്തി വെട്ടുന്നു. 2013 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഈ വർദ്ധന.അതേ സമയം 110 സ്ക്വയർ മീറ്ററിന് മുകളിലേക്കു വിസ്തീർണ്ണമുള്ള അപ്പാർട്ടുമെൻ്റുക ളുടെ വില കൊച്ചിയിൽ 79%ഉയർന്നിട്ടുമുണ്ട്.
60 സ്ക്വയർ മീറ്റർ വരെയുള്ളതും, 110 സ്ക്വയർ മീറ്ററിന് മുകളിൽ കാർപ്പറ്റ് വിസ്തീർണ്ണം ഉള്ള അപ്പാർട്ടുമെൻ്റുകളുടെ കാര്യത്തിൽ തിരുവനന്തപുരത്തേക്കാൾ കൊച്ചിയാണ് മുന്നിൽ.
ഈ കണക്കുകൾ 2013 മുതൽ 2021 വരെയുള്ള കാലയളവിൽ വരുന്നതാണ്.
ഇടത്തരം വിഭാഗത്തിൽ സ്ക്വയർ ഫീറ്റിന് 3,924 രൂപയിൽ നിന്നും 6,068 രൂപയാണ് ഇപ്പോഴത്തെ വില. അതായത് 86 % വർദ്ധനവ്. എന്നാൽ കൊച്ചിയിൽ ഈ വിഭാഗത്തിൽ 54% വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
വ്യത്യസ്ത അഭിരുചിയുള്ളവരാണ് അപ്പാർട്ടുമെൻ്റുകൾ വാങ്ങാനെത്തുന്നത്. അവർ മുൻഗണന നൽകുന്ന കാര്യങ്ങൾ, നിർമാണ സാമഗ്രികളുടെ വിലയിലെ താരതമ്യം ഇതൊക്കെയാണ് കാർപ്പറ്റ് വിസ്തീർണ്ണത്തിലുള്ള വില നിശ്ചയിക്കുന്നതിൻ്റെ ഘടകങ്ങൾ എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
600-1000 സ്ക്വയർ ഫീറ്റ് വിഭാഗത്തിൽ കൊച്ചിയിൽ ലോഞ്ചുകൾ കുറഞ്ഞിട്ടുണ്ട്. ബിസിനസ് ചെയ്യുന്നവർ, വിദേശത്ത് താമസിക്കുന്നവർ എന്നിവരാണ് കൂടുതലും അപ്പാർട്ട്മെൻ്റുകൾ വാങ്ങാനെത്തുന്നത്.നല്ല കമ്മ്യൂണിറ്റികൾക്കുള്ളിൽ വിശാലമായ പാർപ്പിട ഇടങ്ങളാണ് അവർ ഇഷ്ടപ്പെടുന്നത്. കൊച്ചിയിലെ 1,500 ചതുരശ്ര അടിക്ക് മുകളിലുള്ള വിഭാഗത്തിലാണ് കാശുള്ളവർ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരള റിയൽറ്റി ഡയറക്ടറും കേരള റിയൽറ്റേഴ്സ് അസോസിയേഷൻ ട്രഷററുമായ സിബി ജോർജ് പറയുന്നത് ഇങ്ങനെ "ഞങ്ങളുടെ ഉപഭോക്താക്കൾ തുടക്കത്തിൽ 2bhk തിരഞ്ഞെടുത്തപ്പോൾ ഞങ്ങൾക്ക് വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, തുടർന്ന് അവർ 3bhk വാങ്ങാൻ താത്പര്യപ്പെടുകയും,ആദ്യം തിരഞ്ഞെടുത്തത് വേണ്ട എന്ന് പറയുകയും ചെയ്യും"
ഒരു മൂലധന നിക്ഷേപം നടത്തി, അതിൽ നിന്നും വാടക ഇനത്തിൽ വരുമാനം ലഭിക്കുന്ന തരത്തിലും കാര്യങ്ങൾ നടക്കുന്നു. കൊച്ചിയിൽ ജലാശയങ്ങളുടെ കാഴ്ച വരുന്നതും, നല്ല വായു സഞ്ചാരമുള്ളതും, ധാരാളം മുറികൾ ഉള്ള കെട്ടിടങ്ങൾക്കാണ് ആവശ്യക്കാർ മുൻഗണന നൽകുന്നത്.
കേരള റിയൽറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി നവീൻ ജോൺ പുത്തൂർ പറയുന്നത് " വാടക വരുമാനത്തിന്റെ കാര്യത്തിൽ പോലും, ഉയർന്ന അളവിലുള്ള പ്രോപ്പർട്ടികൾ മികച്ച വാടക വരുമാനം നൽകും, ഇത് നിക്ഷേപത്തിന് ഏകദേശം 3% പലിശ നൽകും" എന്നാണ്.
2018 ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും 60-110 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കാർപെറ്റ് ഏരിയയുടെ വിലയിൽ നാമമാത്രമായ ഇടിവ് മാത്രമേ രേഖപ്പെടുത്തിയുള്ളൂ.
ഉയർന്ന വില വർധനയെ പ്രതിഫലിപ്പിക്കുന്ന അളവുകൾ കണക്കിലെടുക്കാതെ, പ്രധാന മേഖലകളിൽ ഭവന നിർമ്മാണത്തിന് തിരുവനന്തപുരം എപ്പോഴും മുൻഗണന നൽകിയിട്ടുണ്ട് എന്നാണ് ബിൽഡിംഗ് നിർമാതാക്കൾ പറയുന്നത്.
സർക്കാർ ജീവനക്കാരോ ഐടി പ്രൊഫഷണലുകളോ കുടുംബമായി തിരുവനന്തപുരത്തേക്ക് മാറുമ്പോൾ അവരുടെ സ്കൂളിനും ഓഫീസിനും ഏറ്റവും അടുത്തുള്ള 700-1200 സ്ക്വയർ ഫീറ്റ് വിഭാഗത്തിലുള്ള അപ്പാർട്ടുമെൻ്റുകളാണ് തിരഞ്ഞെടുക്കുന്നത്.
നഗരത്തിന്റെ കേന്ദ്രമായതിനാൽ ഈ പ്രദേശങ്ങളിൽ ഭൂമിയുടെ വില എപ്പോഴും ഉയർന്നതാണ്. ഈ സെഗ്‌മെന്റിന്റെ ഉയർന്ന വിലയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്," ട്രിവാൻഡ്രം റിയൽറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് മോഹൻ പറയുന്നു.


0 അഭിപ്രായങ്ങള്‍