തിരുവനന്തപുരം ആർസിസി യിൽ റോബോട്ടിക് ശസ്ത്രക്രിയ തുടങ്ങുന്നു

 തിരുവനന്തപുരം ആർസിസി യിൽ റോബോട്ടിക് ശസ്ത്രക്രിയ തുടങ്ങുന്നു

rcc-trivandrum-robotic-surgery

 തിരുവനന്തപുരത്ത് റീജിയണൽ ക്യാൻസർ കെയർ സെൻ്റർ (ആർ സി സി) ൽ റോബോട്ടിക് സർജറി സിസ്റ്റം ആരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നു. 30 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ഉപകരണങ്ങൾ, മറ്റു സംവിധാനങ്ങൾ എന്നിവയെ കുറിച്ച് പഠിച്ച് വിലയിരുത്താൻ കുടുംബാരോഗ്യ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. അന്താരാഷ്ട്ര നിലവാരത്തിലാണെന്ന് ഉറപ്പു വരുത്തുകയും വേണം.

     അന്താരാഷ്ട്ര ടെൻഡറിലൂടെയായിരിക്കും സംവിധാനങ്ങൾ എത്തിക്കുന്നത്. തലശ്ശേരിയിലെ മലബാർ ക്യാൻസർ സെൻ്ററിലും റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം ഒരുക്കും.

    ഒരു യൂണിറ്റിന് 30 കോടിയാണ്ചിലവ് കണക്കാക്കുന്നത്. തിരുവനന്തപുരത്തും, തലശ്ശേരിയിലുമായി മൊത്തം 2 യൂണിറ്റുകൾക്ക് 60 കോടി ചിലവ് വരും.

    സമൂഹത്തിലെ എല്ലാ തരത്തിലുള്ള സാധാരണക്കാർക്കും, പിന്നോക്ക വിഭാഗക്കാർക്കും ചിലവ് കുറഞ്ഞ ക്യാൻസർ ചികിത്സ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ മരണ നിരക്ക് കുറയും. മനുഷ്യ ശരീരത്തിൽ അധികം മുറിവുകൾ ഉണ്ടാക്കാതെ മികച്ച രീതിയിൽ ശസ്ത്രക്രിയ നടത്താൻ റോബോട്ടിക് സംവിധാനങ്ങൾക്ക് കഴിയും. രോഗികൾക്ക് അധികം വേദനയില്ലാതെ, അണുബാധ ഉണ്ടാകാതെ, പെട്ടന്ന് ആശുപത്രി വിടാനും ഈ തരത്തിലുള്ള സംവിധാനത്തിലൂടെ കഴിയുന്നു. 

    ഓപ്പൺ സർജറി നടത്തുന്ന സമയത്ത് സർജൻമാർക്ക് സൂക്ഷമ്തയും ,ശരീര ഭാഗങ്ങൾ വലുതാക്കി കാണുവാനും, കൃത്യതയും ഉറപ്പാക്കുവാനും,സങ്കീർണ്ണതകൾ ഒഴിവാക്കുവാനും ഇതിലൂടെ കഴിയുന്നു.ഓറോഫാരിംഗൽ കാൻസർ, സെർവിക്കൽ കാൻസർ, ലിവർ കാൻസർ തുടങ്ങിയവയ്ക്ക് റോബോട്ടിക് സംവിധാനം മികച്ചതാണ്.

റീബീൽഡ് കേരള ഇൻഷ്യേറ്റീവ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. എയിംസ് ഡൽഹി, ടിഎംഎച്ച് മുംബൈ, കിഡ് വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ബാംഗ്ലൂർ, അഡയാർ കാൻസർ സെൻ്റർ ചെന്നൈ, ജിസിആർഐ അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇപ്പോൾ റോബോട്ടിക് സർജറി സംവിധാനം ഉണ്ട്.

ആർസിസി യിൽ പുതിയ 14 നില കെട്ടിടം പൂർത്തിയായി വരുന്നു. അതിനാൽ റോബോട്ടിക് സംവിധാനത്തിനായി പുതിയ സ്ഥലം കണ്ടുപിടിക്കേണ്ട ആവശ്യം വരുന്നില്ല.

സാധാരണ ചികിത്സയേക്കാൾ 60,000 രൂപ അധികമാണ് റോബോട്ടിക് ശസ്ത്രക്രിയ വരുമ്പോൾ ചിലവ് വരുന്നത്. ഇത് ആർസിസി ക്ക് കൂടുതൽ വരുമാനം നേടാൻ സഹായിക്കും. മെഡിക്കൽ ടൂറിസത്തിലൂടെ സംസ്ഥാനത്തിനും വരുമാനം ലഭിക്കും.

മെഡിക്കൽ കോളേജിലെയും ആർസിസി യിലെയും സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ആധുനികവത്ക്കരണം നടത്താനും പദ്ധതിയുണ്ട്. ഇതിലൂടെ പുതിയ ഡോക്ടർമാർക്ക് പരിശീലനം നടത്താനും ,പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നതിനും സഹായിക്കും.

വാർത്തയ്ക്ക് കടപ്പാട് -ടൈെസ് ഓഫ് ഇന്ത്യ

robotic-surgery-rcc

മറ്റ് ലേഖനങ്ങൾ വായിക്കാം

വിഴിഞ്ഞത്തിനായി ചൈനയിൽ കൂറ്റൻ ക്രെയിനുകൾ തയ്യാറാകുന്നു

തലസ്ഥാനത്ത് രണ്ടാമത്തെ വൈദ്യുത ശ്മശാനം വരുന്നു

 വെള്ളായണിയിൽ പുതിയ പാലം വരുന്നു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍