തലസ്ഥാനത്ത് ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നു

 തലസ്ഥാനത്ത് ഡിജിറ്റൽ 

സയൻസ് പാർക്ക് വരുന്നു

    തലസ്ഥാനത്ത് ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങുവാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിച്ചിരിക്കുകയാണ്. ടെക്നോപാർക്കിനുള്ളിൽ ആണ് ഇത് നിർമിക്കുന്നത്. 1515 കോടി രൂപയാണ് ഇതിൻ്റെ നിർമാണ ചിലവ്. കേരള യൂണിവേഴ്സിറ്റി ഡിജിറ്റൽ സയൻസുമായി ചേർന്നാണ് ഇത് വരുന്നത്.

digital science park

    ആദ്യഘട്ടത്തിൽ 10,000 സ്ക്വയർ ഫീറ്റ് സ്ഥലം ഇതിനായി ടെക്നോപാർക്കിലെ കബനി ബിൽഡിംഗിൽ നിന്നും വാടകയ്ക്ക് എടുക്കും. പള്ളിപ്പുറത്തുള്ള ടെക്നോസിറ്റിയിൽ നിന്നും 13.65 ഏക്കർ സ്ഥലം 30 വർഷത്തേയ്ക്ക് ലീസിൽ ഇതിനായി തയ്യാറാക്കും. ഇതിനായി ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

    2023 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 3 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഇതിനായുള്ള നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റികൾ, വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനം എന്നിവയുടെയെല്ലാം പരസ്പര സഹകരണത്തോടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന രീതിയിലായിരി ക്കും ഇതിൻ്റെ പ്രവർത്തനം.

    തുടക്കത്തിൽ മൊത്തം 1,50,000 സ്ക്വയർഫീറ്റ് ഉള്ള രണ്ട് കെട്ടിടങ്ങൾ ആണ് നിർമിക്കുക. ഇതിൽ 1,00,000 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ആദ്യ കെട്ടിടത്തിൽ 5 നിലകളും, റിസർച്ച ലാബ്, ഡിജിറ്റൽ ഇൻക്യുബേറ്റർ സൌകര്യങ്ങൾ എന്നിവ ഉള്ളതായിരിക്കും. 50,000 സ്ക്വയർ ഫീറ്റ് ഉള്ള രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ്, ഡിജിറ്റൽ എക്സ്പീരിയൻസ് സൌകര്യങ്ങൾ ഒരുക്കും.

    കേരള യൂണിവേഴ്സിറ്റി സമർപ്പിച്ച പദ്ധതി രേഖയിൽ 1,515 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1,175 കോടി കിഫ്ബി മുഖേനയും, ബാക്കി മറ്റു സ്രോതസ്സുകളിൽ നിന്നും സമാഹരിക്കാനാണ് പദ്ധതി. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും, മാനേജ്മെൻ്റ് കേരളയുടെയും (IIITM-K)സഹകരണത്തോടെ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മറ്റു ലേഖനങ്ങൾ വായിക്കാം

തലസ്ഥാനത്ത് സൈക്കിളിൽ നഗരം ചുറ്റാം

തിരുവനന്തപുരം വികലാംഗ സൌഹൃദ നഗരം

ബാലരാമപുരത്ത് കുരുക്കഴിയുമോ?





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍