തിരുവനന്തപുരത്ത് തീരമേഖലകളിൽ നിർമാണം പാടില്ല-Coastal Regulation Zone

 തിരുവനന്തപുരത്ത് തീരമേഖലകളിൽ നിർമാണം പാടില്ല-Coastal Regulation Zone

coastal-trivandrum

തിരുവനന്തപുരത്തിലെ ഭൂപ്രദേശങ്ങളെ പല സോണുകൾ ആയി തിരിച്ചിട്ടുണ്ട്. CRZ, CRZ-2, CRZ-3 എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

CRZ-Coastal Regulation Zone
തീര നിയന്ത്രണ മേഖല

തിരുവനന്തപുരം നഗരസഭ, രണ്ട് മുനിസിപ്പാലിറ്റികൾ(വർക്കല, ആറ്റിങ്ങൽ), 23 പഞ്ചായത്തുകൾ എന്നിവ CRZ ൽ വരുന്നതാണ്. ഇതിൽ ചില പഞ്ചായത്തുകൾ നഗര സ്വഭാവത്തിൽ ഉള്ളതാണെന്നാണ് കണക്കാക്കുന്നത്. അണ്ടൂർകോണം, ചെങ്കൽ , ചിറയിൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ എന്നിവയാണ് ഇത്തരത്തിൽ ഉള്ളത്. ഇതു കൂടാതെ കരുംകുളം, ചിറയിൻകീഴ്, കോട്ടുകാൽ എന്നിവിടങ്ങളിൽ ആണവ ധാതുക്കളുടെ സാന്നിദ്ധ്യം ഉള്ളതായി കണക്കാക്കുന്നു.

CRZ-2

തീര സംരക്ഷണ മേഖല -2ൽ വരുന്ന പ്രദേശങ്ങൾ എന്താണ് എന്ന് 2019 ലെ CRZ വിജ്ഞാപനത്തിൽ വ്യക്തമാക്കിയുട്ടുണ്ട്. ഇത് പ്രകാരം സമുദ്ര തീരത്തോട് ചേർന്നു വരുന്ന വികസിത പ്രദേശങ്ങളാണ് ഇവ. 

ഈ പ്രദേശങ്ങൾ നിലവിലുള്ള മുൻസിപ്പൽ, നഗര പരിധിയ്ക്കുള്ളിൽ വരുന്നതായിരിക്കും. ഈ പ്രദേശങ്ങളിലെ മൊത്തം ഭൂമിയുടെ 50 ശതമാനം ഭാഗങ്ങളിൽ നിർമ്മാണങ്ങൾ ഉള്ളവ ആയിരിക്കും. റോഡുകൾ, ഡ്രെയിനേജ്, കുടിവെള്ള സംവിധാനം തുടങ്ങിയവ ഈ മേഖലകളിൽ ഉണ്ടായിരിക്കും.

CRZ-3

തീര സംരക്ഷണ മേഖല-3 ൽ വരുന്ന പ്രദേശങ്ങൾ തീരത്തോട് വളരെയധികം ചേർന്ന് ഉള്ളവയാണ്. ഉയർന്ന തിരമാല സാധ്യത (High Tide Line ) ഉള്ള ഭാഗത്തു നിന്നും 50 മീറ്റർ ദൂരത്തിൽ വരുന്നതാണ് ഈ പ്രദേശങ്ങൾ. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ (Non Development Zone) പാടില്ല. 2011 ലെ വിജ്ഞാന പ്രകാരം 200 മീറ്റർ ദൂരപരിധി ഉണ്ടായിരുന്നു. അത് ഇപ്പോൾ 50 മീറ്റർ ആയി മാറിയിട്ടുണ്ട്.

CRZ-2 ലേക്ക് മാറുമ്പോൾ ഉള്ള നേട്ടം

ചില പഞ്ചായത്തുകൾ CRZ-3 ൽ നിന്നും CRZ-2 ലേക്ക് മാറുമ്പോൾ അവർക്ക് നേട്ടം ഉണ്ടാകുന്നു. CRZ-2 ൽ ഉള്ള മേഖലകളിൽ വീടുകൾ, സ്കൂൾ, ആശുപത്രി, ഓഫീസ്, പൊതു ഇടങ്ങൾ എന്നിവയ്ക്ക് അനുമതി ലഭിക്കും. ഇത് ഈ മേഖലകളിൽ നിലവിലുള്ള റോഡുകളുടെ അരികിലോ, സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിയ്ക്കുള്ളിലോ ആയിരിക്കും.

ആശയക്കുഴപ്പം

 ചില പഞ്ചായത്തുകളിൽ CRZ-2 ഉം CRZ-3 ഉം ഒരുമിച്ച് വരുന്നു. കരുംകുളം പഞ്ചായത്ത് അത്തരത്തിൽ ഉള്ളതാണ്. ഇതിനെക്കുറിച്ച് തീരമേഖല മാനേജ്മെൻ്റ് അതോറിറ്റി (Coastal Zone Management Authority-CZMA) വിശദീകരണം നൽകി. 2019 ലെ വ്ജ്ഞാപന പ്രകാരമാണ് തീരമേഖലകൾ ഏതു സോണിൽ വരുന്നത് എന്ന് നിർവചിക്കുന്നത്.

സംഗ്രഹം

 തീരമേഖല മാനേജ്മെൻ്റ് പ്ലാൻ (Coastal Zone Management Plan) പ്രകാരം 2019 ലെ വിജ്ഞാപന പ്രകാരമാണ് തീരമേഖലകൾ നിർണയിക്കപ്പെടുന്നത്. ഇത് പ്രകാരം തിരുവനന്തപുരത്തിലെ എല്ലാ തീര ഗ്രാമങ്ങളും CRZ-3 ൽ വരുന്നതാണ്. ഇവിടെ ' No Development Zone ' പ്രകാരം 50 മീറ്റർ പരിധിയിൽ നിർമാണങ്ങൾ പാടില്ല. ഇത് ഉയർന്ന തിരമാല പരിധിയിൽ നിന്നും ആയിരിക്കും കണക്കാക്കുന്നത്.


വാർത്തയ്ക്ക് കടപ്പാട്

ടൈംസ് ഓഫ് ഇന്ത്യ - 2023 മേയ് 30

trivandrum-coastal-crz

മറ്റു ലേഖനങ്ങൾ വായിക്കാം

 60-110 സ്ക്വയർ മീറ്റർ കാർപ്പറ്റ് ഏരിയ  അപ്പാർട്ടുമെൻ്റുകളിൽ കൊച്ചിയേക്കാൾ കൂടുതൽ വില തിരുവനന്തപുരത്ത്

 തിരുവനന്തപുരം ആർസിസി യിൽ റോബോട്ടിക് ശസ്ത്രക്രിയ തുടങ്ങുന്നു

തലസ്ഥാനത്ത് രണ്ടാമത്തെ വൈദ്യുത ശ്മശാനം വരുന്നു


Coastal Regulation Zone

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍